കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് 175 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സ് എടുത്തത്. കൊല്‍ക്കത്തക്കായി 47 റണ്‍സെടുത്ത ടോപ്പ് സ്കോറായി. രാജസ്ഥാനു വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
നരേനെ ഓപ്പണിംഗ് ഇറക്കാനുള്ള കൊല്‍ക്കത്ത മാനേജ്മെന്റെ തീരുമാനം ഒരിക്കല്‍ കൂടി തിരിച്ചടിക്കുന്നതാണ് ആദ്യ ഘട്ടത്തില്‍ കണ്ടത്. നരേനെതിരെ കൃത്യമായി ഗൃഹപാഠം ചെയ്ത് എത്തിയ രാജസ്ഥാന് ബൗളര്‍മാര്‍ വിന്‍ഡീസ് താരത്തിന് സ്കോര്‍ ചെയ്യാനുള്ള പഴുത് നല്കാതിരിക്കാന് ശ്രദ്ധിച്ചു. മറുവശത്ത് മനോഹരമായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന ശുഭ്മന്‍ ഗില്‍ ആണ് ആദ്യ ഓവറുകളില്‍ കൊല്‍ക്കത്തയുടെ രക്ഷകനായത്.
Discussion about this post