ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഭക്ഷണ വിതരണ ആപ്പുകളായ സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കും ഗൂഗിൾ നോട്ടീസയച്ചു. രണ്ട് ആപ്പുകളും പുതിയതായി ആരംഭിച്ച ഗെയിമിഫിക്കേഷൻ ഫീച്ചറിനെ തുടർന്നാണ് ഗൂഗിൾ നോട്ടീസ് അയച്ചിരിക്കുന്നത്. ന്യായരഹിതമായ നടപടിയെന്നാണ് ഗൂഗിൾ നോട്ടീസിനോട് സൊമാറ്റോ പ്രതികരിച്ചത്.
അതേസമയം, സ്വിഗ്ഗി ഗൂഗിളിന്റെ നടപടിക്കെതിരെ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, നോട്ടീസ് ലഭിച്ചതിനു പിന്നാലെ പുതിയ ഫീച്ചർ സ്വിഗ്ഗി നിർത്തിവെച്ചിട്ടുണ്ട്. ഐപിഎൽ ക്യാമ്പയിന്റെ ഭാഗമായാണ് സ്വിഗ്ഗിയും സൊമാറ്റോയും പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഇതിനുമുമ്പ്, ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ പേടിഎം ആപ്പിനെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തിരുന്നു. ആപ്പ് മണിക്കൂറുകൾക്കു ശേഷം പ്ലേസ്റ്റോറിൽ തിരിച്ചെത്തുകയും ചെയ്തു. പ്ലേസ്റ്റോർ ചട്ടങ്ങൾ ഗൂഗിൾ കർശനമാക്കുന്നുവെന്ന സൂചനയാണ് ഇതിൽ നിന്നെല്ലാം ലഭിക്കുന്നത്.









Discussion about this post