ചെന്നൈ : ജമ്മുകശ്മീരിലെ കുൽഗാമിൽ വെച്ച് തീവ്രസംഘടനയായ ലഷ്കർ-ഇ-ത്വയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിൽ മൂന്നു പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ.ഐഎ. മുനീബ് ഹമീദ് ബട്ട്, ജുനൈദ് അഹമ്മദ് മട്ടു, ഉമർ റാഷിദ് വാനി എന്നിവർക്കെതിരെയാണ് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
രൺബീർ പീനൽ കോഡിലെ സെക്ഷൻ 120(b), യു.എ.പി.എ ആക്ടിലെ 13(2), 18, 39, 40 എന്നീ സെക്ഷനുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് ചാർജ് ചെയ്തിട്ടുള്ളത്. കുൽഗാമിൽ വെച്ച് തീവ്രസംഘടനയായ ലഷ്കർ-ഇ-ത്വയ്ബയിലേക്ക് യുവാക്കളെ ചേർക്കുന്നതിന് മുൻകൈയെടുത്തത് ഇവരാണെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, മുനീബ് ഹമീദ് ബട്ട്, ജുനൈദ് അഹമ്മദ് മട്ടു, ഉമർ റാഷിദ് വാനി എന്നിവർ ചില വിഘടനവാദ സംഘടനകൾക്ക് നേതൃത്വം നൽകുന്ന നേതാക്കളുടെ ശുപാർശയിൽ പാകിസ്ഥാനിലേക്ക് ഭീകരവാദികളുടെ പരിശീലനത്തിനായി പോയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 25 നാണ് എൻ.ഐ.എ കേസ് ഏറ്റെടുക്കുന്നത്.
Discussion about this post