ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷനും എംഎല്‍എയുമായ ഡി.കെ ശിവകുമാര്‍ അനധികൃതമായി 74.93 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായി സിബിഐ. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായും സിബിഐ അറിയിച്ചു. ശിവകുമാറിന്റെയും സഹോദരന് ഡി.കെ സുരേഷിന്റെയും കര്‍ണാടകയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന് ശേഷമാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
കര്‍ണാടകയില്‍ മന്ത്രിയായിരിക്കെയാണ് ശിവകുമാര്‍ അനധികൃത സമ്പാദ്യം ഉണ്ടാക്കിയത്. കര്‍ണാടക കൂടാതെ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ഉള്‍പ്പെടെ 14 ഇടങ്ങളിലായിരുന്നു സിബിഐ റെയ്ഡ് നടത്തിയത്.
ഏകദേശം 57 ലക്ഷം രൂപയും നിരവധി രേഖകളും സിബിഐ കണ്ടെടുത്തിട്ടുണ്ട്. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും ശിവകുമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് സിബിഐയുടെ നിഗമനം.
2020 മാര്‍ച്ചില്‍ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോഴത്തെ നടപടി. വസ്തു, ബാങ്ക് ഇടപാടുകളുടെ രേഖകളും കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകളുമാണ് സിബിഐ കണ്ടെടുത്തത്. അന്വേഷണം തുടരുമെന്നും സിബിഐ വ്യക്തമാക്കി.
Discussion about this post