ന്യൂഡൽഹി : ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ അവധിയെടുക്കാത്ത സേവനത്തിന് ഇന്ന് 20 വയസ്സ് തികയുന്നു. ഒരു ദിവസം പോലും മുടങ്ങാത്ത ജനസേവനമാരംഭിച്ച് ഒക്ടോബർ ഏഴിന് അദ്ദേഹം രണ്ടു ദശാബ്ദം പിന്നിടുകയാണ്. 2001 ഒക്ടോബർ ഏഴിനാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര ദാമോദർദാസ് മോദി സത്യപ്രതിജ്ഞ ചെയ്യുന്നത്.
തുടർച്ചയായി മൂന്നു വട്ടവും ഗുജറാത്തിലെ ഭരണസാരഥ്യമേറ്റെടുത്ത അദ്ദേഹം, പിന്നീടങ്ങോട്ട് 22 മെയ് 2014 വരെ നീണ്ട പതിനാല് വർഷം അദ്ദേഹം ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ല. പിന്നീട്, ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭരണമാരംഭിച്ച അഞ്ചു വർഷവും അദ്ദേഹം അവധിയെടുത്തില്ല. കഴിഞ്ഞ വർഷം, പ്രധാനമന്ത്രിയായി അദ്ദേഹത്തിന്റെ രണ്ടാമൂഴം ആരംഭിച്ചിട്ട് ഇന്നീ ദിവസം വരെയും, ഒറ്റ ദിവസം പോലും അദ്ദേഹം ഔദ്യോഗിക ചുമതലകളിൽ നിന്നും വിട്ടു നിന്നിട്ടില്ല. ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാനില്ലാത്ത ഈ നേട്ടം, ഭാരതീയ ജനതാ പാർട്ടിയുടെയും ഭാരതത്തിന്റെയും അഭിമാനമാവുകയാണ്.
Discussion about this post