ഇന്ത്യൻ ടീമിൽ ഋതുരാജ് ഗെയ്‌ക്‌വാദിന് നേരിടേണ്ടി വരുന്ന അവഗണനകളെക്കുറിച്ച് രൂക്ഷമായ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദ്രിനാഥ് രംഗത്തെത്തി. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഋതുരാജിനെ ഒഴിവാക്കി നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയതിനെ അദ്ദേഹം ചോദ്യം ചെയ്തു.
ഋതുരാജ് ഗെയ്‌ക്‌വാദ് മികച്ച ഫോമിലായിട്ടും എന്തുകൊണ്ടാണ് ടീമിൽ നിന്ന് പുറത്തായതെന്ന് മനസ്സിലാകുന്നില്ലെന്ന് ബദ്രിനാഥ് പറഞ്ഞു. “ഋതുരാജ് ഇന്ത്യൻ ടീമിൽ സെലക്ട് ചെയ്യപ്പെടാൻ ഇനി ഒരേയൊരു വഴിയേ ഉള്ളൂ, അദ്ദേഹം എം.എസ്. ധോണിയെപ്പോലെ വിക്കറ്റ് കീപ്പിംഗ് കൂടി ചെയ്തു തുടങ്ങണം. ധോണിയുടെ ഒപ്പം ഹെന്നയിൽ കളിക്കുന്ന താരമാണല്ലോ അവൻ” ബദ്രിനാഥ് പരിഹാസരൂപേണ പറഞ്ഞു.
നിലവിൽ ഇന്ത്യൻ ടീമിൽ റിഷഭ് പന്ത്, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിങ്ങനെ വിക്കറ്റ് കീപ്പർ ബാറ്റർമാർക്ക് മുൻഗണന ലഭിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഋതുരാജും വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയേണ്ടി വരുമെന്ന് ബദ്രിനാഥ് സൂചിപ്പിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ ഋതുരാജിനെ തഴഞ്ഞ്, രണ്ട് ഏകദിനങ്ങൾ മാത്രം പരിചയമുള്ള നിതീഷ് റെഡ്ഡിയെ എടുത്തത് അനീതിയാണെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.













Discussion about this post