പ്രധാനമന്ത്രിക്ക് അയോദ്ധ്യ രാമക്ഷേത്രത്തിൻ്റെ ചെറുമാതൃക സമ്മാനിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാരണാസിയുടെ തനതായ പിങ്ക് മീനാകാരി കലയിൽ തീർത്ത മനോഹരമായ രാമക്ഷേത്ര മാതൃകയാണ് സമ്മാനിച്ചത്. പ്രശസ്ത കലാകാരൻ കുഞ്ച് ബിഹാരി ജി രൂപകൽപ്പന ചെയ്ത ഈ ശില്പം ഭാരതത്തിന്റെ ആത്മീയ ഉണർവിന്റെയും തദ്ദേശീയ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ‘വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്റ്റ്’ പദ്ധതിയുടെയും വിജയഗാഥ വിളിച്ചോതുന്നതാണ്.
പ്രധാനമന്ത്രിയുടെ ദർശനങ്ങളാണ് നവ ഉത്തർപ്രദേശിന്റെ കരുത്തെന്നും വികസന യാത്രയെ ഇത് വേഗത്തിലാക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. ഭരണം കൂടുതൽ ജനകീയമാക്കുന്നതിനും വികസനം താഴേത്തട്ടിൽ എത്തിക്കുന്നതിനും പ്രധാനമന്ത്രി നൽകിയ നിർദ്ദേശങ്ങൾ വലിയ പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കി.












Discussion about this post