കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി മൂന്നു കിലോ 350 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കോഴിക്കോട് താമരശേരി സ്വദേശി കോരങ്ങാട് ഷാനവാസ്, കണ്ണൂര്‍ സ്വദേശി എം.വി.സൈനുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.
മിശ്രിത രൂപത്തിലാക്കിയാണ് ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം ഇവര്‍ കടത്താന്‍ ശ്രമിച്ചത്.
Discussion about this post