പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി അഫ്ഗാനിസ്ഥാന് ദേശീയ അനുരജ്ഞന സമിതി അദ്ധ്യക്ഷന്‍ അബ്ദുള്ള അബ്ദുള്ള. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
രാജ്യത്ത് സമാധാനം ഉറപ്പുവരുത്തുന്നതിനായി അഫ്ഗാനും താലിബാനുമായി നടത്തുന്ന സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച വിവരങ്ങള്‍ അബ്ദുള്ള പ്രധാനമന്ത്രിയോട് പങ്കുവെച്ചു. ഇതിന് പുറമേ അഫ്ഗാനിസ്ഥാനില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനുള്ള ഇന്ത്യയുടെ ഇടപെടലുകളില്‍ അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.
Discussion about this post