ശ്രീനഗര്‍: പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ജമ്മുകശ്മീരില്‍ ഒരാള്‍ അറസ്റ്റില്‍. സാംബ ജില്ലയില്‍ നിന്നുള്ള കുല്‍ജീത് കുമാര്‍ എന്നയാളെയാണ് ജമ്മു പൊലീസ് അറസ്റ്റു ചെയ്തത്. 2018 മുതല്‍ കുല്‍ജീത് സാംബയില്‍ നിന്നുള്ള സുരക്ഷ സംബന്ധമായ വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറുന്നുണ്ടെന്നാണ് വിവരം.
സാംബയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ഫോട്ടോ പാക് നമ്പറിലേക്ക് അയച്ചു നല്കാറുണ്ടായിരുന്നു. വിവരം കൈമാറുന്നതിന് വന്‍തുകയാണ് ഇയാള്‍ പാക് ഏജന്‍സികളില്‍ നിന്നും കൈപറ്റിയിട്ടുള്ളത്.
സാംബ പൊലീസുമായി ചേര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തന്ത്രപ്രധാന സ്ഥലങ്ങളുടെ നിരവധി ഫോട്ടോകളുള്ള നാല് മൊബൈല്‍ ഫോണുകളും വിവിധ സിം കാര്‍ഡുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. സാംബാ കോടതിയില്‍ ഹാജരാക്കിയ കുല്ജീതിനെ റിമാന്‍ഡ് ചെയ്തു.
പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തുന്നതില്‍ ഇയാള്‍ എങ്ങനെ ഉള്‍പ്പെട്ടുവെന്നും ചിത്രങ്ങള്‍ അല്ലാതെ എന്തെല്ലാം വിവരങ്ങളാണ് കൈമാറിയതെന്നും കണ്ടെത്താന്‍ സുരക്ഷാ ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്യും. എമിനി ഏജന്റസ് ഓര്‍ഡിനന്‍സ് നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സാംബ പൊലീസ് സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജേഷ് ശര്‍മ അറിയിച്ചു.
Discussion about this post