മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായാഭ്യർത്ഥനയുമായി പായൽ ഘോഷ്. ബോളിവുഡിലെ മാഫിയ ഗ്യാംഗ് തന്നെ കൊലപ്പെടുത്തുമെന്നും, എന്നിട്ട് അത് ആത്മഹത്യയോ മറ്റെന്തെങ്കിലുമോ ആയി ചിത്രീകരിക്കുമെന്നുമാണ് പായൽ ഘോഷ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ നടി നേരത്തെ ലൈംഗികാരോപണം നടത്തിയിരുന്നു.
2013-ലുണ്ടായ സംഭവങ്ങളെ ഉദ്ധരിച്ചു നടത്തിയ മീടൂ ആരോപണത്തിനു ശേഷം, അനുരാഗ് തന്നെ പീഡിപ്പിച്ചതായുള്ള പായലിന്റെ പരാതിയിന്മേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനുശേഷമാണ് തന്നെ അടിച്ചമർത്താൻ ശ്രമിക്കുന്നുണ്ടെന്നും, താൻ കൊല്ലപ്പെടുമെന്നും കാണിച്ച് നടി ട്വിറ്ററിൽ പോസ്റ്റിട്ടത്. അനുരാഗ് കശ്യപുമായി ബന്ധമുള്ള മാഫിയ ഗ്യാങ്ങുകളെക്കുറിച്ചുള്ള സൂചന നൽകിയിരിക്കുന്ന ട്വിറ്റർ പോസ്റ്റിൽ പ്രധാനമന്ത്രിയോടൊപ്പം ദേശീയ വനിതാ കമ്മീഷൻ ചീഫ് രേഖ ശർമയേയും പായൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അടിയന്തരമായി ഇടപെടാനും തന്നെ രക്ഷിക്കാനുമാണ് നടി അപേക്ഷിച്ചിരിക്കുന്നത്.
https://twitter.com/iampayalghosh/status/1314917268397027329









Discussion about this post