ന്യൂഡൽഹി : ലക്ഷക്കണക്കിന് ഭൂവുടമകൾക്ക് ഭൂമിയുടെ കൈവശാവകാശ രേഖ കൈമാറുന്ന ‘സ്വമിത്വ’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.763 ഗ്രാമങ്ങളിലായി ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം ഭൂവുടമകൾക്ക് ആധാറിന് സമാനമായ ഭൂമിയുടെ രേഖ കൈമാറുന്ന ചടങ്ങാണ് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത്.
സർവ്വേ ഓഫ് വില്ലേജസ് ആൻഡ് മാപ്പിംഗ് വിത്ത് ഇമ്പ്രോവൈസ്ഡ് ടെക്നോളജി ഇൻ വില്ലേജ് ഏരിയ എന്നതിന്റെ ചുരുക്കപ്പേരാണ് സ്വമിത്വ. ഭ്രമണത്തിന് അസ്സൽ രേഖകൾ അങ്ങിയ പ്രോപ്പർട്ടി കാർഡാണ് നൽകിയത്. ഗ്രാമീണ ജനതയ്ക്ക് അവരുടെ ഭൂമി ധനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നായി 763 ഗ്രാമങ്ങളിലെ ലക്ഷക്കണക്കിന് വരുന്ന ഭൂവുടമകളാണ് ഇതിന്റെ ഗുണഭോക്താക്കൾ.
ഉത്തർപ്രദേശിലെ 346 ഗ്രാമങ്ങൾ, ഹരിയാനയിലെ 221 ഗ്രാമങ്ങൾ, മഹാരാഷ്ട്രയിൽ 100, മധ്യപ്രദേശിൽ 44, ഉത്തരാഖണ്ഡിൽ 50, കർണാടകയിൽ രണ്ട് എന്നിങ്ങനെയാണ് ഗ്രാമങ്ങളുടെ കണക്ക്. സാവധാനം, ഘട്ടംഘട്ടമായി ഈ പദ്ധതി രാജ്യം മുഴുവൻ വ്യാപിപ്പിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതി. 2024 ആകുമ്പോഴേക്കും പദ്ധതി അതിന്റെ പരിപൂർണതയിലെത്തും.
Discussion about this post