ചെന്നൈ : കോൺഗ്രസ് ദേശീയ വക്താവും തെന്നിന്ത്യൻ നടിയുമായ ഖുശ്ബു പാർട്ടി വിട്ടേക്കുമെന്ന സൂചന ശക്തമാവുന്നു. ഇന്ന് ഖുശ്ബു ബിജെപിയിൽ ചേരുമെന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര നേതാക്കളെ കാണുന്നതിനായി നടി ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.
തലസ്ഥാനത്ത് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയിൽ നിന്നും ഖുശ്ബു മെമ്പർഷിപ്പ് സ്വീകരിക്കുമെന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചു കൊണ്ട് ഖുശ്‌ബുവിന്റെ ട്വീറ്റ് പുറത്തിറങ്ങിയതോടെ, നടി പാർട്ടി വിടുകയാണെന്ന ഊഹാപോഹങ്ങൾ ശക്തമായിരുന്നു.
“പലരും എന്നിൽ ഒരു മാറ്റം ആഗ്രഹിക്കുന്നു. എന്റെ ധാരണകൾ മാറുകയാണ്. ചിന്തകളും ധാരണകളും പുതിയ രൂപം എടുക്കുകയാണ്. ഒരു മാറ്റം തികച്ചും അനിവാര്യമാണ്” എന്ന് നടി ട്വിറ്ററിൽ കുറിച്ചതോടെ, പാർട്ടി വിടുന്ന തീരുമാനം തമിഴ്നാട് രാഷ്ട്രീയത്തിൽ ചൂടേറിയ വാർത്തയായിട്ടുണ്ട്.
Discussion about this post