ന്യൂഡൽഹി : ഇസ്രായേലിനെ വെച്ച് താരതമ്യം ചെയ്താൽ ഇന്ത്യയുടെ പുതിയ കാർഷിക നിയമങ്ങൾ കർഷകരെ ശാക്തീകരിക്കുകയും കാർഷികോൽപന്നങ്ങൾ പരമാവധി ഉയർന്ന വിലയ്ക്ക് വിറ്റഴിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി റോൺ മാൽക്ക.
പഞ്ചാബിലും ഹരിയാനയിലും കാർഷിക ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് റോൺ മാൽക്കയുടെ ഈ പ്രതികരണം. പുതിയ നിയമങ്ങളുടെ പ്രയോജനം പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നതോടെ കർഷകർ തിരിച്ചറിയുമെന്ന് പി.ടി.ഐ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“ഇസ്രായേലിൽ കർഷകർക്കും ഉപഭോക്താക്കൾക്കും മധ്യേ ഇടനിലക്കാരില്ല. ഡിജിറ്റൽ സങ്കേതങ്ങളുടെ പിൻബലത്തോടെ സുതാര്യമായ ഇടപെടലുകളാണ് നടക്കുന്നത്. കാർഷികമേഖലയുടെ കാര്യക്ഷമത വർധിക്കുന്നതോടെ ഉപഭോക്താക്കൾക്കും അതിന്റെ പ്രയോജനം ലഭിക്കും. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടത് എങ്ങനെയാണെന്ന് കർഷകർക്ക് അറിയില്ലായിരിക്കാം. എന്നാൽ, ദീർഘകാല അടിസ്ഥാനത്തിൽ കർഷകർക്ക് കൂടുതൽ അവസരങ്ങൾ തുറന്നു കിട്ടും”- റോൺ മാൽക്ക കൂട്ടിച്ചേർത്തു.
Discussion about this post