തിരുവനന്തപുരം സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്കരിച്ച സിപിഎം നിലപാടിനെ പരിഹസിച്ച് അഡ്വ. എ. ജയശങ്കര്‍. സത്യം പറഞ്ഞു മടുത്തു ന്യായീകരിച്ചു തളര്‍ന്നു. ഇനി ബഹിഷ്കരണമേ ശരണമെന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
സ്വര്‍ണം, സ്വപ്ന, ശിവശങ്കരന് എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇനി ഒരു ചാനലും വിളിക്കേണ്ട. ഞങ്ങളാരും വരില്ല. ആദ്യം ഞങ്ങള്‍ ഏഷ്യാനെറ്റ് ബഹിഷ്കരിച്ചു. ഇപ്പോള്‍ മറ്റു ചാനലുകളും ബഹിഷ്കരിക്കുന്നു. അടുത്തതായി പൊതു തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും. പാവപ്പെട്ടവരുടെ പാര്‍ട്ടിയെ തോല്‍പ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന് തുടങ്ങിയ വിവാദങ്ങളുമായി ബന്ധപ്പെട്ടുള്ള സംവാദങ്ങളില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കില്ലെന്നാണ് എകെജി സെന്ററില്‍ നിന്ന് ചാനലുകളെ അറിയിച്ചിരിക്കുന്നത്.
അഡ്വ.എ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
സത്യം പറഞ്ഞു മടുത്തു; ന്യായീകരിച്ചു തളർന്നു. ഇനി ബഹിഷ്കരണമേ ശരണം.
സ്വർണം, സ്വപ്ന, ശിവശങ്കരൻ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇനി ഒരു ചാനലും വിളിക്കേണ്ട. ഞങ്ങളാരും വരില്ല.
ആദ്യം ഞങ്ങൾ ഏഷ്യാനെറ്റ് ബഹിഷ്കരിച്ചു. ഇപ്പോൾ മറ്റു ചാനലുകളും ബഹിഷ്കരിക്കുന്നു. അടുത്തതായി പൊതു തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും. പാവപ്പെട്ടവരുടെ പാർട്ടിയെ തോൽപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/3165507983578906/?type=3&__xts__%5B0%5D=68.ARDxt8IQ-Xm2nvk0ldK1Z73N4eyKNQ4exQdT8od_3W7XQBcXO-hXQ4r17GLkaWrew6zN2J8v98G0QaMQkQJpCeyjXDMABBGUS0RjbP0bYPXXCFPGHKpXUMNL8Z3_XqoAm6l-vU1BwDVRypibUgUw1sVFfat-X8RTgjLQmPreyiLBv36F5H32yQ37IgLnRGPhNZBFFYv1gAksGWLLDf-0OnAFtxdIEe6GA-qDU1h9q-7bG3xGO0YUmVKNrGBPm7dw4KBEcIEWg1fSChPNuawgnG9VRKNw9lTyudM2AAAVXtUJFmwaLwosReBlfWceGkWTauXnJQ1xNb7nWw5-J6iFCtevKg&__tn__=-R
Discussion about this post