ഇസ്‌ലാമാബാദ് : ഇന്ത്യയില്‍ നിന്നുണ്ടാകുന്ന ഏതാക്രമണത്തെയും തടയാനുള്ള കഴിവ് തങ്ങളുടെ സൈന്യത്തിനുണ്ടെന്ന് പാക്കിസ്ഥാന്‍. രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കാന്‍ പാക്ക് സൈന്യം പ്രാപ്തരാണ്. അതിര്‍ത്തി രാജ്യങ്ങളുടെ ഏതു നീക്കത്തെയും പാക്ക് സൈന്യം ശക്തമായി ചെറുക്കുമെന്നും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാനുമായി എപ്പോള്‍ വേണമെങ്കിലും ചെറിയൊരു യുദ്ധമുണ്ടായേക്കാമെന്ന ഇന്ത്യന്‍ കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങിന്റെ വാക്കുകളും പാക്കിസ്ഥാന്‍ തള്ളി. ആണവായുധങ്ങള്‍ കൈവശമുള്ള ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം ഉണ്ടാകാനുള്ള ഒരു സാധ്യതയും നിലനില്‍ക്കുന്നില്ലെന്നും ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും തുടരെ തുടരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. അതിര്‍ത്തിയിലെ സൈന്യം എപ്പോഴും ജാഗരൂകരായിരിക്കണം. ജമ്മു കശ്മീരില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ പാക്കിസ്ഥാന്‍ പുതിയ രീതികള്‍ തേടുകയാണ്. ഭാവിയില്‍ ചെറിയൊരു യുദ്ധത്തിലേക്ക് ഇതെത്തിയേക്കുമെന്നും ഇന്ത്യന്‍ സൈന്യം എപ്പോഴും അതിനു തയാറായിരിക്കണമെന്നും കരസേനാ മേധാവി ദല്‍ബീര്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Discussion about this post