കൽപ്പറ്റ: നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ ഓൺലൈൻ ഉദ്ഘാടനത്തിന് കളക്ടർ അനുമതി നിഷേധിച്ചു. മുണ്ടേരി സ്കൂളിൽ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനാണ് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചത്.
നടപടിക്രമങ്ങളിലെ വീഴ്ചയാണ് അനുമതി നിഷേധിക്കപ്പെടാൻ കാരണമെന്നാണ് വിവരം. സർക്കാറിനെ അറിയിക്കാത്തതാണ് അനുമതി നിഷേധിക്കപ്പെടാൻ കാരണമെന്നാണ് വിശദീകരണം.
എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
Discussion about this post