ന്യൂഡൽഹി : മ്യാൻമറിന് അന്തർവാഹിനി നൽകാനുള്ള മുന്നൊരുക്കങ്ങളുമായി ഭാരതം.കിലോ ക്ലാസിൽപ്പെട്ട ഐ.എൻ.എസ് സിന്ധുവീർ അന്തർവാഹിനിയാണ് മ്യാൻമർ സേനയ്ക്ക് ഇന്ത്യ നൽകുക.മ്യാൻമർ സൈന്യത്തിന്റെ ആദ്യ അന്തർവാഹിനിയാണിത്.
ഇന്ത്യൻ കരസേനാമേധാവി മനോജ് മുകുന്ദ് നരവനെയും വിദേശകാര്യ സെക്രട്ടറി ശ്രിംഗലെയും ഈയാഴ്ച മ്യാന്മർ സന്ദർശിച്ചിരുന്നു.സിന്ധുവീറിനെ കൂടാതെ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകൾ, ആർട്ടിലറി ഗണ്ണുകൾ, പീരങ്കികൾ, തുടങ്ങിയ പ്രതിരോധ ഉപകരണങ്ങൾ നേർമ സേനയ്ക്ക് നൽകാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചൈനയുടെ സാന്നിധ്യം ശക്തമാകുന്നത് തടയാനുള്ള മുന്നൊരുക്കമാണ് ഇന്ത്യയുടെ ഈ നടപടി.
ഡീസൽ ഇലക്ട്രിക് അന്തർവാഹിനിയായ ഐഎൻഎസ് സിന്ധുവീർ 9,700 കിലോമീറ്റർ സഞ്ചരിക്കത്തക്ക ശേഷിയുള്ളതാണ്. 52 പേരുൾപ്പെടുന്ന ക്രൂവുമായി 45 ദിവസം സമുദ്രത്തിൽ കഴിയാൻ തക്ക ശേഷിയുണ്ട് ഈ അന്തർവാഹിനിയ്ക്ക്. ടോർപിഡോകളും സ്റ്റെർല മിസൈലുകളുമടക്കം ശക്തമായ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഈ അന്തർവാഹിനി മ്യാന്മർ സൈന്യത്തിന് കൂടുതൽ ശക്തി പകരും.
Discussion about this post