കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം സംബന്ധിച്ച കാര്യങ്ങള്‍ സംഘം വിലയിരുത്തും.
കേരളം, രാജസ്ഥാന്, കര്‍ണാടക, ഛത്തിസ്ഗഢ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സംഘമെത്തുക. രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്രസംഘം സഹായം നല്‍കും. പരിശോധനകള്‍, രോഗികളുടെ ചികിത്സ അടക്കമുള്ള കാര്യങ്ങളും വിലയിരുത്തും
ആദ്യ ഘട്ടത്തില്‍ രോഗവ്യാപനം പിടിച്ചുകെട്ടിയ കേരളത്തില്‍ നിലവില്‍ രോഗികള്‍ വര്‍ധിക്കുന്നത് ഗൗരവത്തോടെയാണ് കേന്ദ്രം നോക്കി കാണുന്നത്.
Discussion about this post