തിരുവനന്തപുരം : കോൺസുലേറ്റിൽ പലവട്ടം മന്ത്രിമാരായ കെ.ടി ജലീലും കടകംപള്ളി സുരേന്ദ്രനും വന്നിരുന്നതായി എൻഫോഴ്സ്മെന്റിനു മൊഴി നൽകി സ്വർണക്കടത്ത് കേസ് പ്രതി സരിത്ത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ കോൺസുലേറ്റിലെത്തിയിരുന്നത് മകന്റെ യുഎഇയിലെ ജോലിക്കാര്യം ശരിയാക്കാനായിരുന്നുവെന്നാണ് സരിത്ത് മൊഴി നൽകിയിരിക്കുന്നത്.
ശിവശങ്കരന്റെ ശുപാർശയിലാണ് സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി ലഭിച്ചതെന്നും കോൺസലിന് കള്ളക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും സരിത്ത് വെളിപ്പെടുത്തി. അതേസമയം, കള്ളക്കടത്തിൽ 1500 ഡോളർ കമ്മീഷൻ അറ്റാഷെയ്ക്കു നൽകിയെന്ന സരിത്തിന്റെ മൊഴി നിർണായകമായി. പലവട്ടം കോൺസുലേറ്റ് സന്ദർശിച്ചവരിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും മകൻ അബ്ദുൽ ഹക്കീമും ഉണ്ടായിരുന്നു. ഇവർ കോൺസുലേറ്റിലെത്തിയത് മതഗ്രന്ഥങ്ങൾ വാങ്ങാനാണെന്ന് എൻഫോഴ്സ്‍മെന്റിനു സരിത്ത് മൊഴി നൽകിയിട്ടുണ്ട്.
Discussion about this post