ന്യൂഡൽഹി : ബാബറി മസ്ജിദിന്റെ പേരിൽ ജിഹാദിന് ആഹ്വാനം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ് മാഗസിൻ. ഭീകരസംഘടനയായ ഐ.എസ് പുതിയതായി പുറത്തിറക്കിയ മാഗസിനിലാണ് ജിഹാദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. “ആയുധമെടുക്കുക, ബാബറി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യുക” എന്നാണ് പുതിയ ലക്കത്തിലെ ആഹ്വാനം.
സർവ്വ മുസ്‌ലിങ്ങളോടും ആയുധമെടുക്കാനും സംഘടന ആഹ്വാനം ചെയ്യുന്നു. ദേശീയ മാധ്യമമായ ടൈംസ് നൗ ആണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീങ്ങളെ പറഞ്ഞു തിരിക്കാനും മാഗസിൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഉത്തർപ്രദേശിൽ ഡോക്ടർ കഫീൽ ഖാനെ ഇസ്ലാമോഫോബിയ കാരണമാണ് കുറ്റവാളിയായി ചിത്രീകരിച്ചിരിക്കുന്നതെന്നും മാഗസിനിൽ പറയുന്നു.
ദേശീയ അന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തലുകൾ പ്രകാരം, ദക്ഷിണേന്ത്യയിൽ, ഇസ്ലാമിക് സ്റ്റേറ്റ് ശാഖ പ്രവർത്തിക്കാൻ പദ്ധതിയിടുന്നുവെന്ന വാർത്ത പുറത്തു വന്നിരുന്നു. ഐക്യരാഷ്ട്ര സംഘടനയും അനുകൂലിച്ച ഈ റിപ്പോർട്ട് പ്രകാരം, കർണാടക, തമിഴ്നാട്, ആന്ധ്ര കേരളം എന്നീ സംസ്ഥാനങ്ങളിലെ നിബിഡ വനങ്ങളിലായിരിക്കും ഭീകരർ ദക്ഷിണേന്ത്യയിലെ ആസ്ഥാനം തയ്യാറാക്കുക.
Discussion about this post