തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ നടന് മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം മ്യൂസിക് ബാന്‍ഡിനെതിരെ പ്രശസ്ത വാദ്യകലാകാരന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. ലാലിസത്തിന് രണ്ട് കോടി രൂപ സര്‍ക്കാര്‍ നല്‍കിയത് വെറുതെയായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് കോടി രൂപ തനിക്ക് നല്കിയിരുന്നെങ്കില് ലാലിസത്തേക്കാള് നല്ല പരിപാടി താന്‍ അവതരിപ്പിക്കുമായിരുന്നു. തന്റെ പരിപാടിയൊഴികെ ഉദ്ഘാടന ചടങ്ങില്‍ നടന്ന എല്ലാ പരിപാടികളും റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നെന്നും മട്ടന്നൂര്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ ലാലിസത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു.ലാലിസത്തിന് രണ്ട് കോടി നല്‍കേണ്ടിയിരുന്നില്ലെന്നും വിമര്‍ശനമുണ്ടായി.ലാലിന്റെ ലാലിസം ജനങ്ങളെ കബളിപ്പിക്കുന്നതായിരുന്നെന്ന് വി.മുരളീധരന് എംഎല്‍എ നേരത്തെ ആരോപിച്ചിരുന്നു.
Discussion about this post