ന്യൂഡൽഹി : പാകിസ്ഥാൻ യഥാർത്ഥത്തിൽ നിയന്ത്രിക്കുന്നത് രണ്ട് സമാന്തര സർക്കാരുകൾ എന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്.സിന്ധ് പോലീസ് ഐ.ജിയെ തട്ടിക്കൊണ്ടു പോയ സാഹചര്യത്തിലാണ് നവാസ് ഷെരീഫിന്റെ ഈ പ്രസ്താവന. നവാസ് ഷെരീഫിന്റെ മരുമകനായ സഫ്ദാർ അവാൻ പാകിസ്ഥാനിൽ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, യഥാർത്ഥത്തിൽ സർക്കാരിനെ നിയന്ത്രിക്കുന്ന രണ്ടു ശക്തികളുടെ പേര് വെളിപ്പെടുത്താൻ നവാസ് ഷെരീഫ് തയ്യാറായില്ല. സിന്ധ് മാധ്യമങ്ങൾ വെളിപ്പെടുത്തിയത് പ്രകാരം പോലീസിനെ തട്ടിക്കൊണ്ടുപോയത് പാകിസ്ഥാൻ ആർമിയിലെ ഉന്നതരുടെ നിർദ്ദേശപ്രകാരമാണ്. അവരുടെ ലക്ഷ്യം, പോലീസ് സേനയിൽ സമ്മർദ്ദം ചെലുത്തി നവാസ് ഷെരീഫിന്റെ മരുമകനായ സഫ്ദർ അവാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നവാസ് ഷെരീഫിന്റെ പുത്രിയായ മറിയം നവാസിന്റെ ഭർത്താവാണ് ഷെറീഫ് പ്രധാനമന്ത്രിയായിരുന്നപ്പോൾ പാകിസ്ഥാൻ നിയമസഭാംഗം കൂടിയായിരുന്ന മുഹമ്മദ് സഫ്ദർ അവാൻ.
പനാമ പേപ്പേഴ്സ് അഴിമതിക്കേസിൽ വിചാരണ നേരിടുന്ന നവാസ് ഷെരീഫ്, ചികിത്സയുടെ പേരിൽ പാകിസ്ഥാനിൽ നിന്നും കടന്ന ശേഷം രാജ്യത്തേക്ക് തിരിച്ചെത്താൻ തയ്യാറായിട്ടില്ല. നിലവിൽ, ഇംഗ്ലണ്ടിൽ കഴിയുന്ന നവാസ് ഷെരീഫിനെ പാകിസ്ഥാനിലേക്ക് തിരിച്ചെത്തിക്കാനുള്ള സൈന്യത്തിന് ശ്രമമാണ് ഈ നീക്കമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post