കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മസ്ജിദിന് നേരെ വ്യോമാക്രമണം. ആക്രമണത്തില്‍ 12 കുട്ടികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാനിലെ ധാക്കര്‍ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്.
വ്യോമാക്രമണത്തിന്റെ വിവരം പ്രവിശ്യ കൗണ്‍സിലര്‍ മുഹമ്മദ് അസം അഫ്സെയിലാണ് അറിയിച്ചത്. പ്രവിശ്യ ഗവര്‍ണറുടെ വക്താവും ഈ വിവരം ശരിവെച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം ഈ മസ്ജിദിന് സമീപം അഫ്ഗാന് സുരക്ഷാ സേനയ്ക്ക് നേരെ താലിബാന് ആക്രമണം ഉണ്ടായിരുന്നു. സംഭവത്തില്‍ 40 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
സംഭവശേഷം താലിബാന് ഭീകരര്‍ ഈ മസ്ജിദിലാണ് ഒളിച്ചിരുന്നതെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post