ഡൽഹി: ആഗോള ഭീകരതയുടെ അഭയസ്ഥാനമായി മാറിയ പാകിസ്ഥാന് ഇന്ന് നിർണ്ണായക ദിനം. പാരീസിൽ നടന്നുകൊണ്ടിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) യോഗത്തിൽ പാകിസ്ഥാൻ ഗ്രേ ലിസ്റ്റിൽ തന്നെ തുടരുമോ എന്ന് ഇന്നറിയാം. എന്നുമാത്രമല്ല എഫ് ടിഎഫ് ആവശ്യപ്പെട്ട രീതയിൽ ഭീകരർക്കെതിരെ നടപടി എടുക്കാത്തതിനാൽ ബ്ലാക്ക് ലിസ്റ്റിലേക്ക് പാകിസ്ഥാൻ മാറുമോ എന്നും ഇന്നറിയാം.
തീവ്രവാദികൾക്ക് അഭയം നൽകി പാകിസ്ഥാൻ ഭീകരപ്രവർത്തനത്തിന് വളം വെയ്ക്കുകയാണെന്ന് ഇന്ത്യ എഫ്ടിഎഫിൽ പരാതി ഉന്നയിച്ചിരുന്നു. ഭീകരർക്ക് ധനസഹായം നൽകുകയും അതേ സമയം മസൂദ് അസ്ഹറിനും ദാവൂദ് ഇബ്രാഹിമിനുമെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ലോക രാജ്യങ്ങൾ പരാതി ഉന്നയിച്ചിരുന്നു.
പാകിസ്ഥാൻ ഭീകരവാദത്തിന്റെ പറുദീസയാണെന്നാണ് ഇന്ത്യ വിമർശിച്ചത്. ഇതുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം സുപ്രധാന പരാതികളും ഇന്ത്യ ഉന്നയിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ ഉന്നയിച്ച വാദങ്ങളെ എതിർക്കാൻ പാകിസ്ഥാന് സാധിച്ചിട്ടില്ലെന്നും അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധനസഹായം നൽകുക, ഇതിനായി കള്ളപ്പണം വെളുപ്പിക്കുക ഇതാണ് പാകിസ്ഥാൻ നിരന്തരം ചെയ്യുന്നത്. ഇത് തടയാനുള്ള എഫ്എടിഎഫിന്റെ കർമപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള 27 വിഷയങ്ങളിൽ 21 എണ്ണം മാത്രമാണ് പാകിസ്ഥാൻ അഭിസംബോധന ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിന് ഇന്ത്യ മുന്നോട്ടു വെച്ച് ആറ് വിഷയങ്ങൾ വളരെ പ്രധാനമാണ്. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്ന സർക്കാരിതര സംഘടനകൾക്കെതിരെയും നടപടി എടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
2012-ൽ ആദ്യമായി ഗ്രേ പട്ടികയിൽ ഉൾപ്പെടുന്നത്. ജയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹർ, ദാവൂദ് ഇബ്രാഹിം, ലഷ്ക്കർ ഇ തൊയ്ബ കമാന്റർ സകിയുർ റഹ്മാൻ ലഖ് വി എന്നിവർക്കെതിരെ യുഎൻ രക്ഷാ സമിതി നിരന്തരം പരാതികൾ എത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ സ്ഥിരമായി യുഎൻ സുരക്ഷാ സമിതിയിൽ ഇതിന് മറുപടി പറയേണ്ട സാഹചര്യമായിരുന്നു. എന്നാൽ ഇതുവരെ ഇവർക്കെതിരെ ഒരു നടപടിയും ഇതുവരെ പാകിസ്ഥാൻ സ്വീകരിച്ചിട്ടില്ല. ഇക്കാരണത്താലാണ് പാകിസ്ഥാൻ എഫ്ടിഎഫിന്റെ ഗ്രേ പട്ടികയിൽ ഉൾപ്പെട്ടത്. 2012 ൽ ആദ്യമായി ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ട പാകിസ്ഥാൻ 2015 വരെ തുടർന്നു. പിന്നീട് 2018 മുതൽ പാകിസ്ഥാൻ വീണ്ടും ഗ്രേ ലിസ്റ്റിൽ ഇടം നേടി.
Discussion about this post