ഘാനയില്‍ ക്രിസ്ത്യന്‍പള്ളി തകര്‍ന്ന് വീണ് 22 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് ഈസ്റ്റ് ഘാനയിലാണ് സംഭവം.
സംഭവസമയം അറുപതോളം ആളുകള്‍ പ്രാര്‍ഥനക്ക് ഉണ്ടായിരുന്നതായാണ് വിവരം. ആറ് നിലയുള്ള പള്ളിയാണ് തകര്‍ന്നുവീണത്.
ദേശീയ അപകട നിവാരണ സംഘം എട്ടുപേരെ അപകടസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തി. 22 പേരുടെ മൃതദേഹവും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തു. പരിക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്.
Discussion about this post