മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഞാനെന്റെ അച്ഛന്റെ പണവും സ്വാധീനവും ഉപയോഗിച്ചല്ല ജീവിക്കുന്നതെന്നും അതാസ്വദിക്കുന്നത് നിങ്ങളാണെന്നുമാണ് ഉദ്ധവ് താക്കറെയോട് കങ്കണ പറഞ്ഞത്. മഹാരാഷ്ട്ര മുഖ്യമന്ത്രി വ്യക്തിപരമായും സംസ്ഥാനത്തിന്റെയും പേരു പറഞ്ഞ് പൊതുപ്രസംഗത്തിൽ കങ്കണയ്ക്കെതിരെ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു താരം.
പൊതുപ്രസംഗത്തിൽ കങ്കണയുടെ സംസ്ഥാനമായ ഹിമാചൽപ്രദേശിലാണ് കഞ്ചാവുതോട്ടങ്ങളുള്ളതെന്നും, മഹാരാഷ്ട്രയിലെ ജനങ്ങൾ കഞ്ചാവല്ല, തുളസിയാണ് നടുന്നതെന്നുമാണ് ഉദ്ധവ് താക്കറെ പറഞ്ഞത്. മുഖ്യമന്ത്രിയെന്ന നിലമറന്ന് പകയും വിദ്വേഷവുമായി തനിക്കെതിരെ തിരിയുന്നത് മഹാരാഷ്ട്രയുടെ സംസ്കാരത്തിന് നാണക്കേടാണെന്ന് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ കങ്കണ പ്രതികരിച്ചു. ”
എന്റെ അച്ഛന്റെ പദവിയും പണവുമുപയോഗിച്ച് ഞാനിതു വരെ മദ്യപിച്ചിട്ടില്ല, മയക്കുമരുന്നും ഉപയോഗിച്ചിട്ടില്ല. സ്വന്തം അച്ഛന്റെ അധികാരവും പദവിയും നിങ്ങളാണ് ആസ്വദിക്കുന്നത്. ഇനിയെനിക്ക് ലഹരി ആവശ്യമെങ്കിൽ അതിനു മുംബൈയിലെ ലഹരി മാഫിയ വേണ്ട. അത് ഞാനെന്റെ സ്വന്തം നാട്ടിൽ തന്നെ തുടർന്നേനെ”- കങ്കണ കൂട്ടിച്ചേർത്തു
Discussion about this post