ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ഓഫീസിനോട് അനാദരവ് കാണിക്കുകയും, അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പാർശ്വവൽക്കരിച്ചു സംസാരിക്കുകയുമാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ.
“കോൺഗ്രസ് ഒരിക്കലും പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആദരവ് കാണിച്ചിട്ടില്ല. 2004-2014 കാലഘട്ടത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് ദുർബലപ്പെടുത്താൻ നടത്തിയ നീക്കങ്ങൾ നമ്മൾ കണ്ടതാണ്. പഞ്ചാബിൽ വെച്ച് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുകയും ചെയ്തിരിക്കുന്നു. ഇതിനെ അഭിപ്രായസ്വാതന്ത്ര്യമെന്ന് പറയാൻ പറ്റില്ല. അതിനെ കുറിച്ച് സംസാരിക്കാൻ കോൺഗ്രസിന് അവകാശമില്ല, കാരണം അടിയന്തരാവസ്ഥക്കാലം ആരും മറന്നിട്ടില്ല. നെഹ്‌റു- ഗാന്ധി കുടുംബം ഒരുകാലത്തും പ്രധാനമന്ത്രിയുടെ ഓഫീസിനെ മാനിച്ചിട്ടില്ല എന്നതാണ് വസ്തുത.”- ജെ.പി നദ്ദ പറഞ്ഞു.
ദാരിദ്ര്യത്തിൽ ജനിച്ച് പിന്നീട് പ്രധാനമന്ത്രിയായി മാറിയ ഒരാളോട് കുടുംബവാഴ്ചക്കാർക്ക് തോന്നുന്ന ശത്രുത സ്വാഭാവികമാണെന്നു പറഞ്ഞ നദ്ദ, കൂടുതൽ അസത്യങ്ങൾ കോൺഗ്രസ് പ്രചരിപ്പിക്കുമ്പോൾ നരേന്ദ്രമോദിയ്ക്കുള്ള ജനപിന്തുണ വർദ്ധിക്കുകയാണ് ചെയ്യുന്നത് എന്നും ചൂണ്ടിക്കാണിച്ചു.









