മുംബൈ : രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ഇന്ത്യയിൽ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ ഏതു നീക്കത്തെയും ശക്തമായി പിന്തുണയ്ക്കുമെന്നും ഈ വിഷയത്തിൽ പാർട്ടി മുമ്പും നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിശ്വഹിന്ദുപരിഷത്ത് ഇന്റർനാഷണൽ ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ എന്നിവർ രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്ന വിഷയത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. എന്നാൽ, ബില്ല് കൊണ്ടു വരാൻ സമയമായോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. മാത്രമല്ല, പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവർ ചൈനയുടെ സഹായത്തോടെ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 വീണ്ടും നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെങ്കിൽ ഇവർക്കെതിരെ കേന്ദ്രം കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post