ന്യൂയോര്ക്ക് : ഈ വർഷത്തെ യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൻറെ ചിലവുകൾ മുൻകാല റെക്കോർഡുകൾ തകർക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിനേക്കാൾ ഇരട്ടിയായിരിക്കും ഇത്തവണത്തെ ചിലവ്.
ഇക്കുറി തെരഞ്ഞെടുപ്പിന് ഏകദേശം 14 ബില്യൺ ഡോളർ ചെലവഴിക്കുമെന്നാണ് പ്രതീക്ഷ. ‘സെന്റർ ഫോർ റെസ്പോൺസീവ് പൊളിറ്റിക്സ്’ എന്ന ഗവേഷണ സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വോട്ടെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ സംഭാവനകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ ഈ തിരഞ്ഞെടുപ്പിൽ 11 ബില്യൺ ഡോളർ നിലവിൽ ചെലവഴിച്ചതായും കണക്കാക്കപ്പെടുന്നു.
മൊത്തം 14 ബില്യൺ ഡോളർ ചിലവ് വരുമെന്നാണ് കണക്കുകൂട്ടൽ . അമേരിക്കൻ ചരിത്രത്തിൽ ഒരു ബില്യൺ ഡോളർ തെരഞ്ഞെടുപ്പിന് സ്വീകരിക്കുന്ന ആദ്യത്തെ സ്ഥാനാർത്ഥിയായിരിക്കും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡൻ . റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താനുള്ള ഡെമോക്രാറ്റുകളുടെ ഉത്സാഹമാണ് ഇതിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.
ഒക്ടോബർ 14 ആകുമ്പോഴേക്കും ബൈഡന്റെ പ്രചാരണത്തിന് 93.8 മില്യൺ ഡോളർ ആണ് സംഭാവനയായി ലഭിച്ചത്. ഡൊണാൾഡ് ട്രംപ് 596 മില്യൺ ഡോളർ സമാഹരിച്ചു. കൊറോണ വ്യാപന സാഹചര്യമായിട്ടും 2020 ലെ തിരഞ്ഞെടുപ്പിൽ സാധാരണക്കാരായാലും ശതകോടീശ്വരന്മാരായാലും എല്ലാവരും കൂടുതൽ പണം സംഭാവന ചെയ്തതായാണ് കണ്ടെത്തൽ . ഇത്തവണ സ്ത്രീകൾ സംഭാവന നൽകിയതിന്റെ കണക്കും റെക്കോർഡുകൾ തകർക്കുന്നതാണ്.













Discussion about this post