ന്യൂഡൽഹി : സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന ജന്മദിനാഘോഷത്തെ തുടർന്ന് നിരവധി പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
സബർമതി നദിക്കരയിൽ നിന്നും സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ വരെയുള്ള ഒരു സീപ്ലെയിൻ ഉദ്ഘാടനമാണ് ഇവയിൽ ഏറ്റവും പ്രാധാന്യം. ഏകതാ പ്രതിമ കാണാൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയായതിനാൽ, ടൂറിസം മേഖലയ്ക്ക് സീപ്ലെയിൻ പദ്ധതി വൻ വികസനം കൊണ്ടു വരുമെന്ന് തീർച്ചയാണ്. ഇതുകൂടാതെ കുട്ടികൾക്കുള്ള ന്യൂട്രീഷ്യൻ പാർക്കും, ഏകതാ മാളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പട്ടേലിന്റെ ജന്മദിനം രാഷ്ട്രീയ ഏകതാ ദിനമായാണ് രാജ്യം ആചരിക്കുന്നത്. നൂറുകണക്കിന് നാട്ടുരാജ്യങ്ങളായി പിരിഞ്ഞു കിടന്നിരുന്ന ഭാരതത്തെ ഏകീകരിച്ചത് സർദാർ വല്ലഭായി പട്ടേലിന്റെ അശാന്ത പരിശ്രമമാണ്.
Discussion about this post