ന്യൂഡൽഹി : ബലാക്കോട്ട് ആക്രമണത്തിനു ശേഷം പാകിസ്ഥാന്റെ ഫോർവേഡ് ബ്രിഗേഡുകളെ തുടച്ചു നീക്കാൻ ഇന്ത്യൻ സൈന്യം പൂർണസജ്ജമായിരുന്നുവെന്ന് മുൻ ഇന്ത്യൻ വ്യോമസേനാ മേധാവി ബിഎസ് ധനോവ. ബാലക്കോട്ട് വ്യോമാക്രമണ സമയത്ത് സൈന്യത്തെ മുന്നിൽ നിന്നും നയിച്ച വ്യക്തിയാണ് ബിഎസ് ധനോവ.
ബാലക്കോട്ട് ആക്രമണത്തിനു ശേഷം പാകിസ്ഥാൻ വ്യോമസേന ഇന്ത്യൻ അതിർത്തിയിലേക്ക് അതിക്രമിച്ചു കയറി, അതിർത്തിക്കു സമീപത്തെ മിലിറ്ററി ഇൻസ്റ്റാളേഷനുകൾ ആക്രമിക്കാൻ ശ്രമിച്ച സംഭവം മാധ്യമങ്ങളോട് പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ മിലിറ്ററി ഇൻസ്റ്റാളേഷനുകൾ തകർക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തെ ദൈവം പോലും വിലക്കിയേനെയെന്നും കാരണം, പാകിസ്ഥാന്റെ ഫോർവേഡ് ബ്രിഗേഡുകളെ തുടച്ചു നീക്കാൻ ഇന്ത്യൻ സൈന്യം പൂർണസജ്ജമായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് ബിഎസ് ധനോവ പറഞ്ഞത്. പാകിസ്ഥാൻ ഇന്ത്യക്കെതിരെ നടത്തിയ പുൽവാമ ആക്രമണത്തിന്റെ പ്രതികാരമായാണ് ഇന്ത്യ ബാലക്കോട്ട് വ്യോമാക്രമണം നടത്തിയത്.
Discussion about this post