റിയാദ് : തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ബോയ്‌കോട്ട് തുർക്കി ക്യാമ്പയിനുമായി സൗദി അറേബ്യയിലെ ജനങ്ങൾ. ഫ്രാൻസിലെ ചരിത്ര അധ്യാപകനായ സാമുവൽ പാറ്റിയെ മതമൗലിക വാദികൾ കൊലപ്പെടുത്തിയതിനെത്തുടർന്ന് ഫ്രഞ്ച് ഭരണകൂടം ശക്തമായ നടപടികൾ എടുത്തിരുന്നു. കൊലയ്ക്കു കാരണമായ കാർട്ടൂൺ, ഫ്രഞ്ച് സർക്കാർ ഗവൺമെന്റ് കെട്ടിടങ്ങളിൽ മണിക്കൂറുകളോളം പ്രദർശിപ്പിച്ചു കാണിച്ചു.
ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഊന്നിയുള്ള ഫ്രാൻസിന്റെ നടപടികളിൽ പ്രകോപിതരായതോടെ, തുർക്കി പ്രസിഡന്റ് എർദോഗാൻ ‘ബോയ്‌കോട്ട് ഫ്രാൻസ്’ ക്യാംപെയിനോടെ മുന്നോട്ടു വരികയായിരുന്നു.തൊട്ടുപിറകെ പാകിസ്ഥാനും ഇതിന് പിന്തുണ പ്രഖ്യാപിച്ചു. ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ഇരു രാഷ്ട്രനേതാക്കളും ആഹ്വാനം ചെയ്തു.
എന്നാൽ, ഫ്രാൻസിന് തികച്ചും അനുകൂലമായ നിലപാടാണ് സൗദി അറേബ്യ കൈക്കൊണ്ടിരിക്കുന്നത്. എർദോഗന്റെ തീവ്രമായ മതഭ്രാന്തൻ എതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് സൗദി അറേബ്യയിലെ ജനങ്ങൾ.’ബോയ്‌കോട്ട് തുർക്കി’ എന്നപേരിൽ തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആരംഭിച്ചിരിക്കുകയാണ് സൗദി പൗരന്മാർ. സൗദിഅറേബ്യ തുർക്കിയുടെ ഏറ്റവും പ്രധാന മാർക്കറ്റുകളിൽ ഒന്നാണ്. ഇതിലുപരി, ലോകത്തെവിടെയും സാധനങ്ങൾ കയറ്റുമതി ചെയ്യാനുള്ള ഒരു ഇടത്താവളമായി സൗദി അറേബ്യയെ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനാൽ തന്നെ എത്രയും പെട്ടെന്ന് ഈ ക്യാമ്പയിൻ അവസാനിപ്പിച്ചില്ലെങ്കിൽ എർദോഗൻ കനത്ത വില കൊടുക്കേണ്ടി വരുമെന്നാണ് അറബ് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.











