തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറി കഞ്ചാവുമായി പിടിയിൽ. പാറശ്ശാല ചെങ്കവിള സ്വദേശി വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം തമിഴ്നാട് മാർത്താണ്ഡം പൊലീസ് പിടികൂടിയത്. ഒരു കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട്ടിൽ നിന്നും വരും വഴിയാണ് ഇയാൾ പിടിയിലായത്.
തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്ക് വച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ഇടനിലക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.












