ജമ്മു: തങ്ങളുടെ മുറിവുകളിൽ ഉപ്പു വിതറരുതെന്ന് കോൺഗ്രസിനോട് പുൽവാമ രക്തസാക്ഷിയുടെ ഭാര്യ. കഴിഞ്ഞ വർഷമുണ്ടായ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 സി.ആർ.പി.എഫ് ജവാന്മാരുടെ ത്യാഗത്തെ ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ് പാർട്ടി നേരത്തെ രംഗത്തു വന്നിരുന്നു.
പാകിസ്ഥാനല്ല, പുൽവാമ ആക്രമണത്തിനു പിന്നിൽ രാജ്യത്തിനകത്തെ ഭീകരർ തന്നെയാണെന്നാണ് പാർട്ടി പറഞ്ഞത്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു 73 ബറ്റാലിയനിലെ കോൺസ്റ്റബിൾ നസീർ അഹമദിന്റെ ഭാര്യ ഷസിയാ കൗസർ. ഭീകരാക്രമണത്തിൽ പാകിസ്ഥാനുള്ള പങ്ക് പാക് മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കിയിട്ടുള്ളതാണെന്നും സംഭവത്തിൽ രാജ്യത്തിനകത്ത് ഗൂഢാലോചന നടന്നിട്ടുണ്ടെന്ന രീതിയിൽ വിവരങ്ങൾ വളച്ചൊടിക്കുന്നതിലൂടെ കോൺഗ്രസ് പാർട്ടി തങ്ങളുടെ മുറിവുകളിൽ ഉപ്പു വിതറുകയാണ് ചെയ്യുന്നതെന്നും ഷസിയ പറഞ്ഞു.
മാത്രമല്ല, കോൺഗ്രസ് മാപ്പു പറയണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളിലെങ്കിലും പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയം കളിക്കുന്നത് ഒഴിവാക്കണമെന്നും അനാവശ്യ ആരോപണങ്ങൾ തങ്ങളുടെ വേദന വർധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഷസിയ കൂട്ടിച്ചേർത്തു.
Discussion about this post