ചെന്നൈ: ആർ.എസ്.എസ് സൈദ്ധാന്തികൻ എസ്.ഗുരുമൂർത്തിയുമായി ചർച്ച നടത്തി പ്രശസ്ത തമിഴ്നടൻ രജനികാന്ത്. രാഷ്ട്രീയ പ്രവേശം ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നടന്റെ ഈ നാടകീയമായ നീക്കം. ചെന്നൈയിലെ പോയസ് ഗാർഡനിലുള്ള താരത്തിന്റെ വീട്ടിലായിരുന്നു ഗുരുമൂർത്തിയുമായുള്ള കൂടിക്കാഴ്ച.
ഇരുവരും തമ്മിലുള്ള ഗാഢമായ ചർച്ച രണ്ട് മണിക്കൂറോളം നീണ്ടുവെങ്കിലും ഇതുവരെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. രജനീകാന്തിനെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചാണ് ചർച്ച നടന്നതെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തന്റെ പ്രഖ്യാപനത്തിനു മുൻപും രജനി ഗുരുമൂർത്തിയുമായി ചർച്ച നടത്തിയിട്ടുണ്ട്. തന്റെ രാഷ്ട്രീയ ഉപദേശകനായി കൂടെയാണ് രജനി ഗുരുമൂർത്തിയെ പരിഗണിക്കുന്നത്. ഇതിനാൽ തന്നെ, ഈ കൂടിക്കാഴ്ചയ്ക്ക് വളരെ പ്രസക്തിയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Discussion about this post