ന്യൂയോര്‍ക്ക് : വമ്പന്‍ താരങ്ങള്‍ പരുക്കില്ലാതെ കടന്നു കയറിയ രണ്ടാം റൗണ്ടില്‍ യുഎസ് ഓപ്പണ്‍ ടെന്നിസില്‍ നോവാക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍, ഡേവിഡ് ഫെറര്‍, ടോമി റോബ്രെഡോ തുടങ്ങിയവര്‍ പുരുഷ വിഭാഗത്തിലും വില്യംസ് സഹോദരിമാരായ സെറിന, വീനസ്, ബഥനി മറ്റെക്, അഗ്നിയേക്ക റഡ്വാന്‍സ്ക തുടങ്ങിയവര്‍ വനിതകളിലും മൂന്നാം റൗണ്ടിലെത്തി.
ലോക ഒന്നാം നമ്പര്‍ ജോക്കോവിച്ച് വാം അപ് ആകാന്‍ അല്പം സമയമെടുത്തെങ്കിലും പിന്നീട് അനായാസം രണ്ടാം റൗണ്ടു ജയിച്ചു കയറി. ഓസ്ട്രിയക്കാരന് ആന്‍ഡ്രിയാസ് ഹൈഡര്‍ മൗററിനെ 6-4, 6-1, 6-2നാണു കീഴടക്കിയത്.
ആദ്യ റൗണ്ടില്‍ മൂന്നു ഗെയിം മാത്രം വഴങ്ങി ജയിച്ച ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍ ആദ്യ സെറ്റില്‍ത്തന്നെ നാലു ഗെയിം വഴങ്ങിയ ശേഷമാണു ഫോമിലേക്കുയര്‍ന്നത്. എട്ടാം സീഡ് റാഫേല്‍ നദാല്‍ മറികടന്നത് അര്‍ജന്റീനയില്‍ നിന്നുള്ള സീഡിങ് ഇല്ലാത്ത ഡിയേഗോ ഷ്വാര്ട്സ്മാനെയാണ് . ഏഴാം സീഡ് സ്പെയ്നിന്റെ തന്നെ ഡേവിഡ് ഫെറര്‍ സെര്‍ബിയയുടെ ഫിലിപ് ക്രാജിനോവിച്ചിനെ മറികടന്നു.
വനിതകളില്‍ ഒന്നാം സീഡ് സെറിന വില്യംസ് നെതര്‍ലന്‍ഡ്സിന്റെ കിക്കി ബെര്‍ട്ടെന്‍സിനെ കീഴടക്കിയത് അത്ര അനായാസമല്ല. വീനസ് വില്യംസിന് യുസിന്റെ ഐറിന ഫാല്ക്കോണിയെ മറികടക്കാന്‍ മൂന്നു സെറ്റ് പൊരുതേണ്ടിവന്നു. അമേരിക്കയുടെ ബഥനി മറ്റെക് സാന്‍ഡ്സ് നാട്ടുകാരി കൊക്കോ വാന്ഡെവേഗിനെ തോല്പിച്ചു .
Discussion about this post