ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷിജിൻ പിങ്ങും ഹി മാസത്തിൽ പങ്കെടുക്കുന്നത് മൂന്ന് കൂടിക്കാഴ്ചകളിൽ. നവംബർ പത്താം തീയതി ഷാങ്ഹായി കോപ്പറേഷൻ ഓർഗനൈസേഷന്റെ രാഷ്ട്രത്തലവന്മാരുടെ യോഗമാണ് ഇരുവരും പങ്കെടുക്കുന്ന ആദ്യ കൂടിക്കാഴ്ച.
നവംബർ പതിനേഴാം തിയതി നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും, 21 22 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിയിലും ശക്തരായ രണ്ടു രാഷ്ട്രത്തലവന്മാരും പങ്കെടുക്കും. ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ, ബ്രിക്സ് എന്നീ ഉച്ചകോടികൾക്ക് ആതിഥ്യം വഹിക്കുക റഷ്യയാണെങ്കിൽ, ജി-20 ഉച്ചകോടി നടക്കുന്ന സൗദി അറേബ്യയിലാണ്.
ഗാൽവൻ സംഘർഷത്തിനു ശേഷം ഇന്ത്യ ചൈന രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണ് ഷാങ്ങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി. ജൂൺ 15 ന് ഉണ്ടായ അതിർത്തി സംഘർഷത്തിൽ 20 ഇന്ത്യക്കാർ മരിച്ചതോടെ ഇന്ത്യ-ചൈന ബന്ധം അങ്ങേയറ്റം വഷളായിരുന്നു.
Discussion about this post