മഥുര : മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിനകത്ത് അതിക്രമിച്ചു കയറി നിസ്കാരം നടത്തിയ യുവാക്കൾക്കെതിരെ യു.പി പോലീസ് കേസെടുത്തു. മഥുരയിലെ നന്ദമഹൽ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറിയ ഫൈസൽ ഖാൻ, മുഹമ്മദ് ചന്ദ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഒക്ടോബർ 29 ന് ക്ഷേത്രത്തിൽ നിസ്കരിക്കുന്ന യുവാക്കളുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് ലഭിച്ച പരാതിയിലാണ് പൊലീസിന്റെ നടപടി. ക്ഷേത്രത്തിലെ ജീവനക്കാരനായ കന്ഹ ഗോസ്വാമിയാണ് യുവാക്കൾക്കെതിരെ പോലീസിൽ പരാതി നൽകിയത്. സൈക്കിളിൽ ദീർഘദൂരം യാത്ര നടത്തി ക്ഷേത്രത്തിലെത്തിയ ഫൈസൽ ഖാനും മുഹമ്മദ് ചന്ദിനുമൊപ്പം രണ്ടു ഗാന്ധിയൻ ആക്ടിവിസ്റ്റുകളുമുണ്ടായിരുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ നിങ്ങളുടെ മാത്രമാണോയെന്ന് മുസ്ലീം യുവാക്കൾ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി പൂജാരിയോട് ചോദിച്ചുവെന്ന് കന്ഹ ഗോസ്വാമി പറയുന്നു.
മാത്രമല്ല, കൂട്ടത്തിലെ ഫൈസലെന്ന യുവാവ് രാമായണത്തിലെ ശ്ലോകങ്ങൾ ചൊല്ലുകയും പൂജാരിയിൽ നിന്നും പ്രസാദം സ്വീകരിക്കുകയും ചെയ്തതായി കന്ഹ ഗോസ്വാമി വ്യക്തമാക്കി. സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തി നിരവധി ഹിന്ദുമത വിശ്വാസികൾ രംഗത്തു വന്നിട്ടുണ്ട്.
Discussion about this post