(പെന്‍ഡ്രൈവ്)നന്ദികേശന്‍
നരേന്ദ്രമോദി അധികാരത്തില്‍ വന്നതു കൊണ്ട് വികസനമുണ്ടായോ എന്ന ചോദ്യത്തിന് പല തരത്തിലുള്ള ഉത്തരം കിട്ടുമെങ്കിലും ഇദ്ദേഹം വന്നതിനു ശേഷം പത്രവായന കൂടുതല്‍ രസകരവും കൌതുകകരവും ആയി എന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാകുമെന്ന് തോന്നുന്നില്ല…!! അതിനു മുന്‍പ് രാജ്യം വാണ സര്‍ക്കാരിന്റെ കാലത്ത് പത്രത്താളുകളുടെ വലിയൊരു വിഭാഗം അഴിമതിക്കഥകള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുകയായിരുന്നുവെങ്കില്‍ ഇപ്പോള്‍ പത്രത്താളുകളില്‍ നിറയുന്നത് വ്യത്യസ്തവും വൈവിധ്യം നിറഞ്ഞതുമായ ആഹ്വാനങ്ങളും നിര്‍ദേശങ്ങളുമാണ്..!! കൂടുതലും വരുന്നത് ഹിന്ദുത്വ ഫാക്ടറികളില്‍ നിന്ന് തന്നെ…!! ഏറ്റവുമൊടുവില്‍ പ്രവീണ്‍ തൊഗാഡിയജി ആണ് വായനക്കാരുടെ ചിരിയുടെ ആഴം അളന്നത്…!! രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള മുസ്ലിങ്ങളുടെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തണം എന്നാണു ജിയുടെ വെളിപാട്..!! ചിരിച്ചു ചിരിച്ചു മണ്ണുകപ്പാന്‍ ഇന്ത്യയിലെ ശതകോടി ജനങ്ങള്‍ തയ്യാറെടുത്ത് നില്‍ക്കുക തന്നെ വേണം…!!
കേന്ദ്രത്തില്‍ താമര വിരിഞ്ഞ ശേഷം ഹിന്ദുത്വമൊത്തക്കച്ചവടക്കാര്‍ക്കാണ് ശരിക്കും അച്ഛാ ദിന്‍ എഫക്റ്റ് വന്നിരിക്കുന്നത് എന്ന് തോന്നുന്നു..!! എന്തൊക്കെത്തരത്തിലുള്ള ആഹ്വാനങ്ങളും അഭിപ്രായങ്ങളുമാണ്..??!! ബീഫ് കഴിക്കുന്നവര്‍ പാക്കിസ്താനില്‍ പോയി റേഷന്‍കാര്‍ഡ് സംഘടിപ്പിക്കണം, ഹിന്ദുസ്ത്രീകള്‍ സമയം കിട്ടുമ്പോഴൊക്കെ പ്രസവിക്കണം, ജാതിമതഭേദമന്യേ എല്ലാവരും നിലവിളക്ക് കൊളുത്തി ശീലിക്കണം, അങ്ങനെ എത്രയെത്ര യമണ്ടന്‍ ആഹ്വാനങ്ങള്‍..???!! ഇത്തരം ആഹ്വാനങ്ങള്‍ക്കായി തൊഗാഡിയജി, സാക്ഷി മഹാരാജ് ജി, സാധ്വി പ്രാചി ജി, അങ്ങനെ ഒത്തിരിയൊത്തിരി ജി കളും രംഗത്ത് വന്നിട്ടുണ്ട്..!! ഓരോ ദിവസവും ഇവര്‍ എഴുന്നേല്‍ക്കുന്നത് തന്നെ ഇന്ന് എന്ത് ആഹ്വാനം ചെയ്യണം എന്ന ബേജാറോടു കൂടിയാണ് എന്നാണു കേള്‍ക്കുന്നത്..!! ഒരാള്‍ ആഹ്വാനിക്കാന്‍ വെച്ചിരുന്നത് എടുത്ത് മറ്റെയാള്‍ ആഹ്വാനിച്ചാല്‍ ആദ്യത്തെയാളുടെ കട പൂട്ടി എന്നല്ലേ അര്‍ത്ഥം..??!! പിന്നെ അന്നേ ദിവസം അദ്ദേഹത്തിന്റെ പുറകെ ഏതെങ്കിലും ഒരു മാധ്യമം ചെല്ലുമോ ..??!! കേവലഭൂരിപക്ഷത്തിനപ്പുറം എണ്ണം എം.പിമാര്‍ ഉള്ളത് കൊണ്ട് എല്ലാരുടെയും പടം ദിവസവും പത്രത്തില്‍ വരിക എന്നത് ശ്ശി ബുദ്ധിമുട്ടുള്ള കാര്യമാണ്…!! അപ്പോള്‍പ്പിന്നെ ചാനല്‍ ക്യാമറകളും പേനത്തുമ്പും എന്നും നമ്മളിലേയ്ക്ക് തന്നെ തിരിഞ്ഞു നില്‍ക്കാന്‍ ഏറ്റവും നല്ല പരിപാടി ഈ വക ആഹ്വാനിക്കല്‍ തന്നെയാണ്…!!! ക്ലാസ് സിനിമകളേക്കാള്‍ കളക്ഷനും ജനപ്രീതിയും സന്തോഷ് പണ്ഡിറ്റ് ന്യൂ ജെന്‍ സിനിമകള്‍ കൊണ്ടുപോകുന്ന കാലമാണ്…!! ഈ എഫക്റ്റ് തന്നെ രാഷ്ട്രീയത്തിലും ഉണ്ട് എന്നതാണ് സത്യം…!! ആളുകള്‍ക്ക് നല്ല നാല് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്ന നേതാക്കളെക്കാള്‍ മാധ്യമങ്ങള്‍ക്കും താല്പര്യം ഇങ്ങനത്തെ ആഹ്വാനികളോട് തന്നെ..!!!
അപ്പോള്‍ പറഞ്ഞു വന്നത് തൊഗാഡിയജിയുടെ പുതിയ ആഹ്വാനത്തെക്കുറിച്ചാണ്..!! രണ്ടിലധികം ഉത്പാദനം നടത്തുന്ന മുസ്ലിങ്ങളെ ക്രിമിനലുകളായി പ്രഖ്യാപിക്കണം എന്നാണു അദ്ദേഹത്തിന്റെ ഒരു ഇത്..!! നല്ല ഇത് തന്നെ…!! പക്ഷെ ഈ ഇത് എടുത്ത് ‘ഹിന്ദുക്കള്‍ നാലും അഞ്ചും വീതം ഉത്പാദനം നടത്തണം’ എന്ന് പറഞ്ഞ ജിയുടെ അടുത്തേയ്ക്ക് ചെന്നാല്‍ എന്താവും അവസ്ഥ..??!! ഇനിയിപ്പോ മുസ്ലിംങ്ങള്‍ക്ക് മാത്രമായുള്ള ഒരു പാക്കേജ് ആണോ തൊഗാഡിയജി ഉദ്ദേശിച്ചത് എന്നറിഞ്ഞു കൂടാ…!! ഇനി എന്താണ് അടുത്ത ആഹ്വാനം എന്ന് ആലോചിച്ച് വെച്ചിട്ടുണ്ടോ ആവോ..??!! ദിവസവും ഓരോ മുസ്ലിമിനെ പിടിച്ച് വധശിക്ഷ സമ്മാനിച്ച് രാജ്യത്തെ ജനപ്പെരുപ്പം നിയന്ത്രിക്കണം എന്നോ ഒക്കെയാവാം അടുത്ത ആഹ്വാനം…!!! എന്തായാലും സംഗതി ജോറാവുന്നുണ്ട്..!! നാല് കൊല്ലം കഴിയുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ പ്രതിപക്ഷത്തിരിക്കാനുള്ള കാരണങ്ങള്‍ സ്വന്തം നിലയ്ക്ക് ഉണ്ടാക്കാന്‍ മോദിജിയ്ക്ക് കഴിയുന്നില്ല എങ്കിലും സങ്കടപ്പെടണ്ടാ…!! ആ കുറവ് പരിഹരിക്കാന്‍ നൂറുകണക്കിന് ജിമാര്‍ ഇനിയും രംഗത്ത് വരും….!!!
Discussion about this post