മുംബൈ: പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി പ്രശസ്ത ബോളീവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് തന്നെ ചൂഷണം ചെയ്തതെന്ന് ഇറ ഖാന്‍ പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച 10 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയായിരുന്നു ഇറയുടെ വെളിപ്പെടുത്തല്‍.
വിഷാദ രോഗത്തെ മറികടക്കാനായി നടത്തിയ പോരാട്ടത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോയിലാണ് ഇറ ഖാന്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വിവരിച്ചത്. അന്ന് അനുഭവിക്കേണ്ടി വന്നത് എങ്ങനെ ഉള്ളിലൊതുക്കുമെന്ന് അറിയില്ലായിരുന്നു. അയാള്‍ മനപൂര്‍വ്വം ചെയ്തതാണെന്ന് വിശ്വസിക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നുവെന്നും ഇറ ഖാന്‍ പറയുന്നു. എന്നാല്‍, ആരാണ് സംഭവത്തിന് പിന്നിലെന്ന് ഇറ വെളിപ്പെടുത്തിയില്ല.
Discussion about this post