കാബൂൾ: കാബൂൾ യൂണിവേഴ്സിറ്റിയിൽ നടന്ന ഭീകരാക്രമണത്തിൽ 22 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്.വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതിലും 80 അഫ്ഗാൻ ജഡ്ജിമാർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും സുരക്ഷാ ജീവനക്കാർക്കും പരുക്കേറ്റതിനുള്ള ഉത്തരവാദിത്വം തങ്ങൾക്കാണെന്ന് ഭീകരസംഘടന ടെലഗ്രാമിലൂടെ അറിയിക്കുകയായിരുന്നു.
അഫ്ഗാനിൽ നയതന്ത്രപരമായ തീരുമാനങ്ങളെടുക്കുന്നതിനു വേണ്ടി അഫ്ഗാൻ ദേശീയ പതാക ഉയർത്തിയതിനുശേഷം നവംബർ 3 ന് കാബൂളിലുണ്ടായ ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി ദുഃഖാചരണം നടത്തുകയായിരുന്നു അഫ്ഗാൻ പ്രസിഡന്റ്. താലിബാനടക്കമുള്ള എല്ലാ തീവ്രവാദ സംഘടനകളോടും അതിക്രൂരമായ ഭീകരാക്രമണങ്ങളിൽ നിന്നും പിൻമാറണമെന്നും അഫ്ഗാനിന്റെ സമാധാനത്തിനും വളർച്ചയ്ക്കും വേണ്ടി പരിഹാരം കാണണമെന്നുള്ള സന്ദേശമാണ് പ്രസിഡന്റ് അഷറഫ് ഘാനി നൽകിയത്.
നിരപരാധികളായ വിദ്യാർത്ഥികളെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്നും, ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും തങ്ങളുടെ പ്രതിരോധസേനയും സുരക്ഷാ ഉദ്യോഗസ്ഥരും അവരെ കണ്ടെത്തി ഇല്ലാതാക്കുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post