കാസര്‍ഗോഡ്: യുവതി വിഷം കഴിച്ച് മരിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ജോസ് പനത്തട്ടേലാണ് അറസ്റ്റിലായത്. കാസര്‍ഗോഡ് ജില്ലയിലെ കരിവേടകത്താണ് സംഭവം.
കുറ്റിക്കോല്‍ പഞ്ചായത്തംഗം കൂടിയാണ് ജോസ്. ഇയാള്‍ക്കെതിരെ ഭര്‍തൃ പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും കേസെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 20നാണ് കരിവേടകം സ്വദേശി ജിനോ ജോസിനെ വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 25ന് ജിനോ ജോസ് മരിച്ചു.
എലിവിഷം കഴിച്ചതാണെന്നാണ് ഭര്‍ത്താവ് ജോസ് പൊലീസിനോട് പറഞ്ഞത്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഉത്തരവാദി ജോസാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ജോസിന്റെ അമ്മ മേരിക്കെതിരെ ഗാര്‍ഹിക പീഡനത്തിനും കേസെടുത്തു.
ജിനോ – ജോസ് ദമ്പതികളുടെ നാല് മക്കളും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്
Discussion about this post