Thursday, January 21, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Technology

‘മേക്ക് ഇൻ ഇന്ത്യ‘; ചൈനീസ് ഫോണുകളെ പൊളിച്ചടുക്കുന്ന ഫീച്ചറുകളുമായി ഇൻ സീരീസ് സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ച് മൈക്രോമാക്സ്

by Brave India Desk
Nov 5, 2020, 12:32 pm IST
in Technology
Share on FacebookTweetWhatsAppTelegram

ഡൽഹി: ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലെ ചൈനീസ് വിളയാട്ടത്തിന് അന്ത്യം കുറിക്കാൻ പുതിയ സ്മാർട്ട് ഫോണുകളുമായി മൈക്രോമാക്സ്. മികച്ച വിലക്കുറവും ഫീച്ചറുകളുമായി ഇന്‍ നോട്ട്1, ഇന്‍ 1ബി എന്നീ ഫോണുകളാണ് മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സ് പുറത്തിറക്കിയിരിക്കുന്നത്.

2 ജിബി + 32 ജിബി/ 4 ജിബി+64 ജിബി എന്നീ ശ്രേണികളില്‍ പര്‍പ്പിള്‍, നീല, പച്ച എന്നീ നിറങ്ങളിലാണ് ഇന്‍ 1ബി അവതരിപ്പിച്ചിരിക്കുന്നത്. നവംബര്‍ 26നാണ് ഇതിന്റെ വിൽപ്പന ഓൺലൈനിലൂടെ ആരംഭിക്കുക. മീഡിയാടെക് ഹീലിയോ ജി35 ഗെയിമിങ് പ്രോസസ്സറും മീഡിയാടെക് ഹൈപ്പര്‍ എഞ്ചിന്‍ ഗെയിമിങ് ടെക്‌നോളജിയും അടങ്ങുന്നതാണ് ഇൻ 1ബി. 13 എംപി എഐ ഡ്യുയല്‍ കാമറയാണ് ഇതിലുള്ളത്.  ഇന്‍ 1ബി 32 ജിബിക്ക് 6,999 രൂപയും 64 ജിബിക്ക് 7,999 രൂപയുമാണ് വില.

4 ജിബി + 64 ജിബി, 4ജിബി + 128ജിബി എന്നീ ശ്രേണികളില്‍ പച്ച, വെള്ള നിറങ്ങളിലുമാണ് ഇന്‍ നോട്ട് 1 വിപണിയിൽ എത്തുന്നത്. നവംബര്‍ 24-ന് ഇന്‍ നോട്ട് 1-ന്റെ ഓൺലൈൻ വിൽപ്പന ആരംഭിക്കും. ഇവയുടെ രജിസ്‌ട്രേഷന്‍ ഫ്‌ളിപ്പ്കാര്‍ട്ട്, micromaxinfo.com എന്നീ സൈറ്റുകളില്‍ ആരംഭിച്ചു കഴിഞ്ഞു. മീഡിയാടെക് ഹീലിയോ ജി85 പ്രോസസ്സറും മീഡിയാടെക് ഹൈപ്പര്‍ എഞ്ചിന്‍ ഗെയിമിങ് ടെക്‌നോളജിയുമാണ് ഇന്‍ നോട്ട് 1ന്റെ സവിശേഷത. 48എംപി എഐ ക്വാഡ് കാമറയും 16എംപി വൈഡ് ആംഗ്ള്‍ സെല്‍ഫി കാമറയും ഇതിനെ ആകർഷണീയമാക്കുന്നു. ഇന്‍ നോട്ട് 1, 64 ജിബിക്ക് 10,999 രൂപയും  128 ജിബിക്ക് 12,499 യുമാണ് വില. ഓൺലൈൻ വിൽപ്പന പുരോഗമിക്കുന്ന മുറക്ക് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ഫോണുകള്‍ ലഭ്യമാകുമെന്ന് മൈക്രോമാക്‌സ് അധികൃതര്‍ അറിയിച്ചു.

ഇന്‍ നോട്ട്1, ഇന്‍ 1ബി എന്നീ ഫോണുകൾ വിപണിയിലിറക്കിയതിലൂടെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുത്തന്‍ യുഗത്തിന് തുടക്കംകുറിച്ചിരിക്കുകയാണെന്ന് മൈക്രോമാക്‌സ് ഇന്ത്യ സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഡിസൈനിലും സാങ്കേതികവിദ്യയിലും ഉയര്‍ന്ന നിലവാരം കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ഒരുകാലത്ത് ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡായിരുന്നു മൈക്രോമാക്സ്. കുറഞ്ഞ വിലക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വിപണിയിലിറക്കിയിരുന്ന മൈക്രോമാക്സ്, ചൈനീസ് ഫോണുകളുടെ ആവിർഭാവത്തോടെ നിറം മങ്ങുകയായിരുന്നു. എന്നാൽ പുതിയ ബ്രാൻഡുകളുടെ അവതരണത്തോടെ ദീപാവലി- ക്രിസ്മസ് വിപണികൾ കൈയ്യടക്കി പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഈ ഇന്ത്യൻ കമ്പനി.

Tags: MAINMicromax in Note 1in 1B
Share181TweetSendShare

Discussion about this post


Related Posts

”പുതിയ തേജസ് ലൈറ്റ് കോംപാക്‌ട് പോര്‍വിമാനം ചൈനയുടേയും പാക്കിസ്ഥാന്റെയും ജെഎഫ്-17 വിമാനങ്ങളേക്കാള്‍ സാങ്കേതികമായി ഏറെ മുന്നില്‍”; ബാലാക്കോട്ട് മോഡല്‍ ആക്രമണങ്ങള്‍ക്ക് സജ്ജമെന്ന് വ്യോമസേനാ മേധാവി

വാട്ട്‌സ്‌ആപ്പിന്റെ പുതിയ പോളിസി മാറ്റം സ്വകാര്യതയുടെ ലംഘനമോ?; കേന്ദ്രം പരിശോധിക്കുന്നു

ഇനി കെട്ടിടത്തില്‍ ഒളിച്ചിരുന്നാലും ഭീകരരെ സേന കയ്യോടെ പിടികൂടും; തദ്ദേശീയമായി വികസിപ്പിച്ച മൈക്രോ ഡ്രോണിന്റെ പരീക്ഷണം വിജയകരം

ഗഗന്‍യാന്‍ ദൗത്യം; വ്യോമസേനയിലെ രണ്ടു ഡോക്ടര്‍മാര്‍ വിദഗ്ധ പരിശീലനത്തിനായി റഷ്യയിലേക്ക്

Next Post

പരാതി ലഭിച്ചിട്ടുണ്ടെന്നും മൊഴി നൽകണമെന്നും ആവശ്യപ്പെട്ട് ഇ.ഡിയുടെ വാഹനം തടഞ്ഞ് കേരളാ പേലീസ് :  താമസിക്കുന്നിടത്ത് വരൂ, അപ്പോൾ നോക്കാമെന്ന് ഇഡിയുടെ മറുപടി

Latest News

വൈഗൂര്‍ മുസ്‌ലിംകളെ കുറിച്ചുള്ള വംശീയ പരാമര്‍ശം; ചൈനീസ് എംബസിക്കെതിരെ നടപടിയെടുത്ത് ട്വിറ്റര്‍

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം രണ്ട് മണിക്കൂർ ചർച്ച ചെയ്യും; സഭ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കർ : അസാധാരണ സംഭവങ്ങൾ

യേശു വിളിക്കുന്നു എന്ന പേരിൽ കാരുണ്യ പ്രവര്‍ത്തനത്തിന് പിരിച്ചതെല്ലാം പല മേഖലകളിൽ നിക്ഷേപിച്ച്‌ അത്ഭുത വളർച്ചയ്ക്ക് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ :കെപി യോഹന്നാന് പിന്നാലെ പോൾ ദിനകരനും കുരുക്കിൽ

ഭരണമാറ്റത്തിന് പിന്നാലെ ട്രംപിന്റെ 28 വിശ്വസ്തർക്കെതിരെ ചൈനയുടെ ഉപരോധം

പ്രതീകാത്മക ചിത്രം

മയക്കുമരുന്നിന് അടിമയായ ഭർത്താവിന്റെ നിരന്തരമായ ശാരീരിക ലൈംഗിക പീഡനം, യുവതി ഗുരുതരാവസ്ഥയിൽ

ബംഗാളിന് പിന്നാലെ അസമിലും കോൺഗ്രസ്സ് സിപിഎം സഖ്യം

‘അമ്പലത്തിലെ മണികള്‍ മുഴക്കുന്നത് ബ്രാഹ്മണര്‍ക്ക് മാത്രമെ ഗുണം ചെയ്യു’- സ്‌കൂളിന്റെ മതിലിൽ മുദ്രാവാക്യം: പ്രിന്‍സിപ്പാളിനും അധ്യാപകനും സസ്പെന്‍ഷന്‍

മകന്‍ മുറിയില്‍ പൂട്ടിയിട്ട വൃദ്ധന്റെ മരണം; പട്ടിണി മൂലം ആന്തരികാവയവങ്ങൾ ചുരുങ്ങി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News