ന്യൂഡൽഹി: വിർച്വൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് റൗണ്ട് ടേബിൾ യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുക. ധനകാര്യ മന്ത്രാലയവും നാഷണൽ ഇൻവെസ്റ്റ്മെന്റ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും സംയുക്തമായാണ് ഇത് സംഘടിപ്പിക്കുക.
ഏകദേശം ആറ് ട്രില്യൻ യു.എസ് ഡോളർ മൂല്യമുള്ള ലോകത്തിലെ ഏറ്റവും വലിയ ഇരുപതോളം പെൻഷൻ, പരമാധികാര സ്വത്ത് ഫണ്ടുകളിൽ നിന്നുള്ള പങ്കാളിത്തവും ഈ യോഗത്തിന്റെ ലക്ഷ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആഗോള നിക്ഷേപകരും, ഇന്ത്യയിൽ നിന്നുള്ള പ്രമുഖ ബിസിനസുകാരും യോഗത്തിൽ പങ്കെടുക്കും. 5 ട്രില്യൺ യു.എസ് ഡോളർ സമ്പദ് വ്യവസ്ഥ എന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാകും ഇന്നത്തെ യോഗം.
അന്താരാഷ്ട്ര നിക്ഷേപകർക്ക് അവരുടെ നിക്ഷേപം വർദ്ധിപ്പിക്കാൻ വൻ അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. ഇന്ത്യൻ വ്യവസായ ഭീമന്മാരായ, മുകേഷ് അംബാനി, രത്തൻ ടാറ്റ, നന്ദൻ നിലേകനി, കേന്ദ്ര ധനമന്ത്രി, റിസർവ് ബാങ്ക് ഗവർണർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
Discussion about this post