രാജ്യത്തിന്റെ മികച്ച ഹരിത-ഡിജിറ്റൽ ഭാവിക്കായി നോർഡിക്, ബാൾട്ടിക് രാജ്യങ്ങളുമായി സഹകരിക്കാനൊരുങ്ങി ഇന്ത്യ. കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചത് ആഗോള ക്ഷേമത്തിനായി ഒരുമിച്ചു പ്രവർത്തിക്കുകയെന്നാണെന്നും രാജ്യം ലക്ഷ്യമിടുന്നത് മികച്ച ഹരിത-ഡിജിറ്റൽ ഭാവിയാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യ-നോർഡിക്-ബാൾട്ടിക് സി11 കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂറോപ്പിലെ വടക്ക് ഉത്തര അറ്റ്ലാന്റിക്ക് മേഖലയിലുള്ള ഡെൻമാർക്ക്, സ്വീഡൻ, ഫിൻലാൻഡ്, ഐസ്ലാൻഡ്, നോർവേ എന്നീ അഞ്ചു രാജ്യങ്ങളാണ് നോർഡിക് രാജ്യങ്ങൾ. ബാൾട്ടിക്ക് കടലിന്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ലാത്വിയ, ലിത്വാനിയ, എസ്റ്റോണിയ എന്നീ മൂന്ന് യൂറോപ്യൻ രാജ്യങ്ങളാണ് ബാൾട്ടിക്ക് രാജ്യങ്ങളെന്ന് എന്നറിയപ്പെടുന്നത്. രാജ്യങ്ങളുടെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും കൂട്ടിച്ചേർക്കുന്നതിലൂടെ ഇന്ത്യ-നോർഡിക്-ബാൾട്ടിക് സഹകരണം ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടു വരുമെന്ന് എസ്. ജയശങ്കർ വ്യക്തമാക്കി.
Discussion about this post