ബീജിംഗ്:കൊറോണ വൈറസ് പകർച്ചവ്യാധി ചൂണ്ടിക്കാട്ടി ഇന്ത്യൻ പൗരന്മാരെ താത്ക്കാലികമായി രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടെന്ന് ചൈനയുടെ തീരുമാനം. റെസിഡെൻഷ്യൽ പെർമിറ്റ് ഉള്ള ഇന്ത്യൻ പൗരന്മാർക്കും താൽക്കാലികമായി പ്രവേശനം നൽകേണ്ടെന്നാണ് ചൈനയുടെ തീരുമാനം. ഇത് കണക്കിലെടുത്ത് ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി.
ചൈനയുടെ ഈ നീക്കം കാരണം രണ്ടായിരത്തോളം ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ചൈനയിലെ നഗരങ്ങളിലെ ജോലിയിലേക്ക് തിരിച്ച് പ്രവേശിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇത് ഇന്ത്യയിലെ രണ്ടായിരത്തോളം പ്രൊഫഷണലുകളെയാണ് ബാധിക്കുന്നത്. സാധുതയുള്ള വിസ കൈവശം വയ്ക്കുന്നതിൽ നിന്നോ റെസിഡൻഷ്യൽ പെർമിറ്റുകൾ കൈവശം വയ്ക്കുന്നതിൽ നിന്നോ ഇന്ത്യൻ പൗരന്മാരെ ചൈനയിലേക്ക് പ്രവേശിക്കുന്നത് താൽക്കാലികമായി നിരോധിക്കാൻ ചൈന നിലവിൽ തീരുമാനിച്ചതായി ന്യൂഡൽഹിയിലെ ചൈനീസ് എംബസി അറിയിച്ചു.
പകർച്ചവ്യാധി നേരിടാൻ ആണ് ചൈന ഇത്തരം നടപടികൾ സ്വീകരിച്ചതെന്നും ഇത് താത്ക്കാലിക തീരുമാനമാണെന്നും എംബസി പറഞ്ഞു. ഇക്കാര്യത്തിൽ, പകർച്ചവ്യാധിയുടെ അവസ്ഥ കണക്കിലെടുത്ത് തുടർ പ്രഖ്യാപനങ്ങൾ നടത്തും.
Discussion about this post