മുംബൈ: അമേരിക്കൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത കമല ഹാരിസിനു വ്യത്യസ്ത രീതിയിൽ അഭിനന്ദനങ്ങളറിയിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. പറയുന്ന കാര്യങ്ങളെല്ലാം അധിക നേരം ഓർമയിൽ നിൽക്കാത്ത ‘ഗജിനി ബൈഡനെ’ പോലെയല്ല കമല ഹാരിസെന്നും പ്രസിഡന്റ് പദവിയിലിരിക്കുന്നത് ബൈഡനാണെങ്കിലും കാര്യങ്ങളെല്ലാം പരിപൂർണമായും കമല ഹാരിസിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നുമാണ് കങ്കണ പറഞ്ഞത്.
ഒരു സ്ത്രീ ഉയർച്ചയിലെത്തിയാൽ തീർച്ചയായും അവർ മറ്റു സ്ത്രീകളെ കൈപിടിച്ചുയർത്താൻ ശ്രമിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തു. യു.എസിൽ ഈ പദവിയിലെത്തുന്ന ആദ്യ സ്ത്രീ താനായിരിക്കാമെന്നും, പക്ഷേ, അവസാനത്തേത് താനായിരിക്കില്ലെന്നും കമല ഹാരിസ് വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ചാണ് കങ്കണ ഇക്കാര്യങ്ങൾ ട്വിറ്ററിൽ കുറിച്ചത്. കങ്കണയ്ക്കു പിന്നാലെ പ്രിയങ്ക ചോപ്രയും കമല ഹാരിസിനു ആശംസകളുമായി രംഗത്തു വന്നിരുന്നു.
2016-ലാണ് കമല യു.എസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയിൽ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി നിർദ്ദേശിക്കുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വംശജയെന്ന പ്രത്യേകതയുമുണ്ട് 55 -വയസുകാരിയായ കമലയ്ക്ക്.
https://twitter.com/KanganaTeam/status/1325288675056312325









Discussion about this post