ഇസ്ലാമിക തീവ്രവാദത്തിന് ഉടന്‍ കടിഞ്ഞാണ്‍ വീഴുന്ന തന്ത്രപ്രധാന തീരുമാനവുമായി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്. ലോകത്ത് വളര്‍ന്നു വരുന്ന ഇസ്ലാമിക തീവ്രവാദത്തിന് പൂര്‍ണ പിന്തുണ കൊടുക്കുന്ന തുര്‍ക്കിക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് ജോ ബൈഡന് പറഞ്ഞു.
അതേസമയം മതിയായ രേഖകളില്ലാതെ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരുൾപ്പെടെ 11 ലക്ഷം കുടിയേറ്റക്കാർക്ക് അമേരിക്കൻ പൗരത്വം നൽകാൻ ജോ ബൈഡൻ ഭരണകൂടം തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിൽ പ്രതിവർഷം 95,000 കുടിയേറ്റക്കാർക്ക് അമേരിക്കൻ പൗരത്വം നൽകാനാണ് ഭരണകൂടം തീരുമാനിച്ചിട്ടുള്ളത്. ഇത് അമേരിക്കയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്ന നിരവധി ഇന്ത്യക്കാർക്ക് പ്രയോജനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ കുടിയേറ്റ നിയമത്തിൽ പരിഷ്കരണം വരുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന നീക്കങ്ങളാണ് ഇവയെല്ലാം. ഇതുപ്രകാരം കുടുംബത്തോടൊപ്പം അമേരിക്കയിൽ താമസിക്കുന്ന 11 ലക്ഷം കുടിയേറ്റക്കാർക്കായിരിക്കും രാജ്യം പൗരത്വം നൽകുക.
അമേരിക്കൻ കുടിയേറ്റ നയത്തിൽ കുടുംബത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ, ഫാമിലി വിസയ്ക്കായി കാത്തു നിൽക്കുന്നവരുടെ അപേക്ഷ പെട്ടെന്ന് പരിഗണിക്കാനുള്ള നടപടികൾ ബൈഡൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, പ്രധാനമായും ഇന്ത്യക്കാർ ആശ്രയിക്കുന്ന എച്ച്1ബി വിസാ പരിധിയും അമേരിക്ക ഉയർത്തും.
Discussion about this post