ശ്രീനഗർ : ഇന്ത്യയിലേക്ക് ആയുധക്കടത്ത് നടത്താൻ പാക് ചാരസംഘടനയായ ഐഎസ്ഐ ഖാലിസ്ഥാൻ തീവ്രവാദികളെ ഉപയോഗിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ. അന്താരാഷ്ട്ര അതിർത്തികളിലൂടെയാണ് ഖാലിസ്ഥാൻ തീവ്രവാദികൾ ഇന്ത്യയിലേക്ക് ആയുധക്കടത്ത് നടത്താൻ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലൈൻ ഓഫ് കൺട്രോളിലുൾപ്പെടെ കനത്ത ജാഗ്രത പുലർത്തണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് ഇന്റലിജന്റ്സ് ഏജൻസികൾ നിർദ്ദേശിച്ചിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മുകശ്മീർ എന്നിവിടങ്ങളിലുള്ള അന്താരാഷ്ട്ര അതിർത്തികളിലൂടെയാണ് ഖാലിസ്ഥാൻ ഭീകരർ ആയുധക്കടത്ത് നടത്താൻ സാധ്യത. സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഖാലിസ്ഥാൻ.
2018 ലാണ് കേന്ദ്ര സർക്കാർ ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സ് നിരോധിക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഖാലിസ്ഥാന്റെ 12 സൈറ്റുകൾക്കും കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.
Discussion about this post